പൊടി ശല്യം രൂക്ഷം; ശ്വാസം മുട്ടി ഉള്ളിയേരി ടൗൺ
ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ വർഷം പതിപ്പിച്ച കട്ടകളാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്

ഉള്ളിയേരി: രൂക്ഷമായ പൊടി ശല്യം കൊണ്ട് ജനം ദുരിതത്തിൽ. വികസനത്തിൻ്റെ പേരിൽ നാളേറെയായി ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
ഉള്ളിയേരി ടൗണിൽ ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ വർഷം കട്ട പതിപ്പിച്ചത്. എന്നാൽ ഈ റോഡാണ് വികസനത്തിന്റെ പേരിൽ പൊളിച്ച് മാറ്റിയത്. ഇതോടെ ജനങ്ങൾ പൊടി ശല്യം കൊണ്ട് പൊറുതിമുട്ടുകയാണ്. കൂടാതെ ഗതാഗത കുരുക്കും രൂക്ഷമായിരിക്കുകയാണ്.
ടൗണിലെ കച്ചവടക്കാർ, വഴിയാത്രക്കാർ തുടങ്ങി കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസ് യാത്രക്കാർക്കുമുൾപ്പെടെ കടുത്ത പ്രയാസമാണ് അനുഭവപ്പെടുന്നത്. പരിസരവാസികളും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അടിയന്തിരമായി വെള്ളം പമ്പ് ചെയ്ത് ജനങ്ങളെ പൊടി ശല്യത്തിൽ നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ശക്തമായ ആവശ്യം.