വനിതാ ദിനാചരണം ; കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സെമിനാർ സംഘടിപ്പിച്ചു
ബാലുശ്ശേരി മണ്ഡലം സെമിനാർ കൂട്ടാലിടയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി കെ അനിത ഉദ്ഘാടനം ചെയ്തു.

കൂട്ടാലിട : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ സെമിനാർ സംഘടിപ്പിച്ചു. "സ്വാതന്ത്ര്യത്തിൻ്റെ 75 വർഷവും സ്ത്രീ സമൂഹവും " എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബാലുശ്ശേരി മണ്ഡലം സെമിനാർ കൂട്ടാലിടയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോർഡിനേറ്റർ പികെ സുർജിത് സ്വാഗതവും, ഷിബിൻ പനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷൈൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ കെ ഫിബിൻ ലാൽ,സിഡിഎസ് വൈസ് ചെയർപേഴ്സൺ പി ഷീജ, തുടങ്ങിയവർ സംസാരിച്ചു. കോട്ടൂർ പഞ്ചായത്ത് യുവതി ക്ലബ്ബ് സെക്രട്ടറി അതുല്യ ശിവദാസ് നന്ദി പറഞ്ഞു.