അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൽ അനുമോദിച്ചു
15 വർഷമായി വിശ്വകർമ്മ തൊഴിൽ രംഗത്ത് പ്രവർത്തിച്ചുവരുന്ന അംബിക എൻ. വിയെ ആദരിച്ചു

നൊച്ചാട്: ഫീനിക്സ് വനിതാ സംഘം വനിതാ ദിനത്തിൽ 15 വർഷമായി വിശ്വകർമ്മ തൊഴിൽ രംഗത്ത് പ്രവർത്തിച്ചുവരുന്ന അംബിക എൻ. വിയെ ആദരിച്ചു. പി. എം. സൗദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പേരാമ്പ്ര എരിയ ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി സുബൈദ ചെറുവറ്റ അംബിക എൻ. വിയെ ആദരിച്ചു.
അശ്വതി പി. കെ. അധ്യക്ഷയായ ചടങ്ങിൽ ഇബ്രാഹിം മാസ്റ്റർ കെ. കെ, അശ്വതി രനീഷ്, സുനിത നാഞ്ഞൂറ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. എം. ജസീല സ്വാഗതവം ഹുസ്ന ഇ. എം. നന്ദിയും പറഞ്ഞു.