മാനവിക മൂല്യങ്ങളിലാണ് വിദ്യാഭ്യാസത്തിൻ്റെ ഭാവി: മന്ത്രി അഹമ്മദ് ദേവർകോവിൽ
പേരാമ്പ്ര ദാറുന്നുജൂം കോളജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൽ നിർമ്മിക്കുന്ന കൊമേഴ്സ് ബ്ലോക്കിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേരാമ്പ്ര: ഉന്നത ബിരുദങ്ങളോ ഉയർന്ന ഉദ്യോഗമോ അല്ല ഏതൊരാളുടെയും വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതെന്നും മാനവിക മൂല്യങ്ങൾ ഉൾച്ചേരാത്ത വിദ്യാഭ്യാസം അപ്രസക്തമാണെന്നും സംസ്ഥാന പുരാവസ്തു -തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വിദ്യാഭ്യാസമേഖല പ്രതിസന്ധി നിറഞ്ഞതാണ്. എങ്കിലും കാലമാവശ്യപ്പെടുന്ന തരത്തിൽ പുതിയ തലമുറയ്ക്ക് ഏറ്റവും നൂതനമായ വിദ്യാഭ്യാസം നൽകുവാൻ സമൂഹത്തിന് കഴിയേണ്ടതുണ്ട്. ദാറുന്നുജൂം സ്ഥാപനങ്ങൾക്ക് അതിനു കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പേരാമ്പ്ര ദാറുന്നുജൂം കോളജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൽ നിർമ്മിക്കുന്ന കൊമേഴ്സ് ബ്ലോക്കിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രൊഫ.സി.ഉമർ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം.മുഹമ്മദ് അസ്ലം റിപ്പോർട്ട് അവതരിപ്പിച്ചു. കെമിസ്ട്രി ലാബ് കോഴിക്കോട് സർവകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ കെ.കെ.ഹനീഫയും ഫിസിക്സ് ലാബ് വി.ടി.ഇബ്രാഹിമും ഉദ്ഘാടനം ചെയ്തു.
കോളജിൽ പുതുതായി ആരംഭിച്ച എൻ.എസ്.എസ് യൂണിറ്റ് പ്രഖ്യാപനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ് നിർവ്വഹിച്ചു. ദാറുന്നുജൂം ഓർഫനേജ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഓർഫനേജ് സെക്രട്ടറി പി.കെ.ഇബ്രാഹിം മാസ്റ്റർ പ്രഖ്യാപിച്ചു. ടി.എ.അബ്ദുസ്സലാം, കെ.കുഞ്ഞബ്ദുല്ല, ടി.പി. കുഞ്ഞി സൂപ്പി ഹാജി,ആയിഷ ടീച്ചർ, പി.ടി.ഇബ്രാഹിം എം.പി.കുഞ്ഞമ്മദ് കുട്ടി, ഇജാസ് മഷ്ഹൂദ്, ദേവനന്ദ ആർ.എന്നിവർ പ്രസംഗിച്ചു.ടി.അബ്ദുല്ല മാസ്റ്റർ സ്വാഗതവും സി.കെ.ഷഹീദ് നന്ദിയും പറഞ്ഞു.