ബാലുശ്ശേരിയിൽ പ്രവാസി കൂട്ടായ്മയുടെ മലബാർ കോഫി ഹൗസിന് തുടക്കമായി
ബാലുശ്ശേരി മുക്കിൽ മലബാർ കോഫി ഹൗസ് ഇന്ന് രാവിലെ ഒമ്പത് മണിയ്ക്ക് ബാലുശ്ശേരി എം .എൽ.എ. അഡ്വ.കെ.എം. സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി: തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളെ കൂട്ടിയിണക്കി ഹോട്ടൽ മേഖലയിൽ ചുവടുറപ്പിക്കാൻ മലബാർ കോഫി ഹൗസ് സ്വയംസഹായസംഘം ആരംഭിച്ചു. ബാലുശ്ശേരി മുക്കിൽ ഗവ: ഹോസ്പിറ്റലിന് സമീപം ഹോട്ടൽ ഇന്ന് രാവിലെ ഒമ്പത് മണിയ്ക്ക് ബാലുശ്ശേരി എം .എൽ.എ. അഡ്വ.കെ.എം. സച്ചിൻദേവ്
ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും 20 പ്രവാസികളാണ് സംരംഭത്തിനു പിന്നിൽ.നോർക്കയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായും സഹകരണ സ്ഥാപനങ്ങളുമായും ചേർന്ന് മുഴുവൻ നിയോജക മണ്ഡലത്തിലേക്കും സംരംഭം വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ മണ്ഡലത്തിലെയും പ്രവാസികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് സംഘങ്ങൾ രൂപവത്കരിക്കുക. ഇത് പ്രവാസികളുടെ സഹകരണകൂട്ടായ്മയായി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് മാനേജിങ് പാർട്ണർമാരായ എ.എം. ഷംസീർ, അക്ബർ അലി കെ., രതീഷ് പി.എം., അജിത് കുമാർ കെ. എന്നിവർ പറഞ്ഞു.

