മാമ്പൊയിലിൽ സർവ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു
സാജിദ് കോറോത്ത് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മാമ്പൊയിൽ സർവ്വകക്ഷി അനുശോചനയോഗം നടത്തി. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഷഫീഖ് മാമ്പൊയിൽ അധ്യക്ഷനായി.
ടി. എം. മോയി അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം മുസ്ലീംലീഗ് പ്രസിഡണ്ട് സാജിദ് കോറോത്ത് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെമ്പർ പി. ഷാജി, വാർഡ് മെമ്പർ മുനീറ നാസർ, ബഷീർ നൊരവന, പി. പി. കോയ നാറാത്ത്, നാസ് മാമ്പൊയിൽ, കെ. ദിപാകരൻ, രാജേന്ദ്രൻ കുളങ്ങര, വി. പി. മുഹമ്മദ് മാസ്റ്റർ, രാധാകൃഷ്ണൻ കുറ്റ്യേരിക്കണ്ടി, അഷ്റഫ് നൊരയമ്പുറത്ത്,അബുഹാജി എക്കാലയുള്ളതിൽ, സുബീർ മാമ്പൊയിൽ, റസൽ മാമ്പൊയിൽ, ഫൈസൽ നാറാത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി. എം. മുഹമ്മദലി മാബൊയിൽ സ്വാഗതവും, വി. കെ. മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.