മഹാരാജാസ് കോളേജിന് നടുവണ്ണൂരിൽ നിന്നും എഡിറ്റർ
യൂണിയൻ തെരഞ്ഞെടുപ്പിൽ സ്റ്റുഡന്റ് എഡിറ്ററായി നടുവണ്ണൂർ സ്വദേശി അശ്വിൻ സി.എസ്.
നടുവണ്ണൂർ: അഭിമന്യുവിൻ്റെ കലാലയത്തിൽ സർഗാത്മക ആവിഷ്കാരങ്ങൾക്ക് അക്ഷരവെളിച്ചം പകരാൻ ഇനി നടുവണ്ണൂരിൻ്റെ സ്വന്തം അശ്വിൻ സി.എസ്. കലാപാരമ്പര്യത്തിൽ ഏറെ മികവു പുലർത്തുന്ന മഹാരാജാസിൻ്റെ സൃഷ്ടികളിലെ അന്തിമ തീരുമാനം ഇനി അശ്വിൻ്റേതാകും.
നടുവണ്ണൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ നാടക പ്രതിഭയായിരുന്ന അശ്വിൻ കലാ രംഗത്ത് ചെറുപ്പം മുതലേ തിളങ്ങി നിന്നു . നിരവധി നാടകങ്ങളിൽ ജില്ലാ സംസ്ഥാനതലങ്ങളിൽ അശ്വിൻ വേഷമിട്ടിട്ടുണ്ട്. നടുവണ്ണൂർ ആഞ്ഞോളി മുക്ക് സ്വദേശികളായ പരേതനായ എൻ.കെ. ചന്ദ്രൻ്റെയും സീനത്തിൻ്റെയും മകനായ അശ്വിൻ ആർക്കിയോളജി വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ബാലസംഘം മുൻ ബാലുശ്ശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഭാഗമായി ചേർന്ന് പ്രവർത്തിച്ചാണ് അശ്വിൻ സ്റ്റുഡൻ്റ് എഡിറ്റർ സ്ഥാനത്തെ ത്തിയിരിക്കുന്നത്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ് അശ്വിൻ.

