നടുവണ്ണൂരിൽ "ജലം ജീവാമൃതം " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
ജലജീവൻ മിഷനും നടുവണ്ണൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.

നടുവണ്ണൂർ : അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് ജലജീവൻ മിഷനും നടുവണ്ണൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി "ജലം ജീവാമൃതം " സെമിനാർ നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് നിഷ കെ.എം അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ ടി.പി.സുകുമാരൻ മാസ്റ്റർ വിഷായാവതരണം നടത്തി .സുധീഷ് ചെറുവത്ത് ,യശോദ തെങ്ങിട , സജീവൻ മക്കാട്ട് എന്നിവർ സംസാരിച്ചു. ലിജി തേച്ചേരി സ്വാഗതം പറഞ്ഞു .