നന്മണ്ടയില്‍ മംഗലശ്ശേരി പ്രസീദ് കുമാർ സ്മൃതി സദസ് സംഘടിപ്പിച്ചു
ഡി.സി.സി.പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു
നന്മണ്ട: കോൺഗ്രസ്സ് നേതാവും, സാമൂഹിക പ്രവർത്തകനുമായിരുന്ന മംഗലശ്ശേരി പ്രസീദ്കുമാർ അനുസ്മരണം സംഘടിപ്പിച്ചു. ഡി.സി.സി.പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ഇ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം കെ.രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വിശ്വൻ നന്മണ്ട, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു കരിപ്പാല, എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.പ്രദീപൻ,കെ.എം.മാധവൻ, എം രാജീവ് കുമാർ , ഉമേഷ് കണ്ടോത്ത്, ജയൻ നന്മണ്ട, സമീറ ഉളാറാട്ട്, എ.ശ്രീധരൻ മാസ്റ്റർ, ടി.കെ.സിദ്ധാർത്ഥൻ, അഡ്വ.പി.രാജേഷ് കുമാർ, കെ.കെ.മൻസൂർ മാസ്റ്റർ, ഷിനോജ് കുണ്ടൂർ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ ഷാജി കൊളത്തൂർ സ്വാഗതവും, വേലായുധൻ കൂമ്പിലാവിൽ നന്ദിയും പറഞ്ഞു.

