headerlogo
local

കോതമംഗലം ജിഎൽപി സ്കൂളിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

 കോതമംഗലം  ജിഎൽപി സ്കൂളിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു
avatar image

NDR news

02 Apr 2022 10:21 PM

കൊയിലാണ്ടി: കോതമംഗലം  ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന  സദസ്സിൽ  എൽ എസ് എസ് വിജയികളെയും ഇന്ത്യൻ ബുക്ക് ഓഫ്  റെക്കോർഡ്സ് വിജയികളെയും ഉപഹാരം നൽകി അനുമോദിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  നിജില  പറവക്കൊടി അധ്യക്ഷത വഹിച്ചു.  


    37 കുട്ടികളാണ് ഇത്തവണ സ്കൂളിൽ നിന്നും എൽ എസ് എസ് നേടിയത് . കൊയിലാണ്ടി ഉപജില്ലയിൽ ഏറ്റവും കൂടുതൽ എൽ എസ് എസ് നേടിയത് കോതമംഗലം ജിഎൽപി സ്കൂൾ ആണ് . നഗരസഭ  വാർഡ് കൗൺസിലർമാരായ എം ദൃശ്യ, വത്സരാജ് കേളോത്ത്, പി എം ബിജു , എ ഇ ഒ  സുധ പി പി  , ബി പി സി യൂസഫ് നടുവണ്ണൂർ,  മുൻ പ്രധാനാധ്യാപിക ഇന്ദിര, പ്രധാനാധ്യാപകൻ രവി കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡൻറ് അനിൽകുമാർ ചടങ്ങിൽ നന്ദി അർപ്പിച്ചു

NDR news
02 Apr 2022 10:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents