headerlogo
local

കെ- റെയിൽ; സർക്കാരിനെ വിമർശിച്ച് പുതുപ്പാടിയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ

മട്ടിക്കുന്നിലെ ബസ് സ്റ്റോപ്പിലും പരിസരങ്ങളിലും ഇന്നലെ രാത്രിയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്

 കെ- റെയിൽ; സർക്കാരിനെ വിമർശിച്ച് പുതുപ്പാടിയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ
avatar image

NDR News

03 Apr 2022 02:36 PM

താമരശ്ശേരി: കെ - റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് താമരശ്ശേരിയിൽ മാവോയിസ്റ്റ് പോസ്റ്റർ. പുതുപ്പാടി മട്ടിക്കുന്നിലെ ബസ് സ്റ്റോപ്പിലും പരിസരത്തെ കടകളിലുമാണ് ഇന്നലെ രാത്രിയോടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

      കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി – പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്റര്‍ ആഹ്വാനം ചെയ്യുന്നു.  

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബി ജെ പി- സി പി എം- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു. 

       ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണമെന്നും പോസ്റ്ററുകളിൽ ആവശ്യമുണ്ട്. സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് പോസ്റ്ററുകൾ.

NDR News
03 Apr 2022 02:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents