വിസ്‌ഡം തുറയൂർ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
സുമനസുകളിൽ നിന്നും സ്പോൺസർഷിപ്പിലൂടെയാണ് കിറ്റുകൾ സമാഹരിച്ചത്

തുറയൂർ : നിർധനരായ കുടുംബങ്ങൾക്ക് വിസ്‌ഡം തുറയൂർ റിലീഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നിരവധി കുടുംബങ്ങൾക്ക് ആയിരം രൂപ വിലയുള്ള നോമ്പ് തുറ കിറ്റ് വിതരണം ചെയ്തു. വ്യക്തികളിൽ നിന്നും സുമനസുകളിൽ നിന്നും സ്പോൺസർഷിപ്പിലൂടെയാണ് കിറ്റുകൾ ശേഖരിച്ചത്. പാവപ്പെട്ട എൺപതിലധികം കുടുംബങ്ങൾക്ക് ഈ കിറ്റുകൾ എത്തിക്കാൻ കഴിഞ്ഞു.
റിലീഫ് കൺവീനർ ഹിറാഷ് സി. പി, ചെയർമാൻ സകരിയ കരിയാണ്ടി, ദാഹിം മുണ്ടിയത്, ടി. പി. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. ആദിൽ മുണ്ടിയത്, മുഹമ്മദ് തിരിക്കോട്ട്, ഫാരിസ് ടി. പി, മുഹമ്മദ് കൊടികണ്ടി, അസീബ് കൊടികണ്ടി, നദീം എം. സി, നബീൽ എം. സി, അബുബക്കർ എം. പി, അബുല്ലൈസ് വി. വി, അൻസാർ ഇടിഞ്ഞകടവ്, അദീബ് പി. ടി. എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ വർഷത്തെ റിലീഫ് പ്രവർത്തനങ്ങളിലൂടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമേകാനും രോഗം മൂലം കഷ്ടപ്പെടുന്നവർക്ക് മരുന്നെത്തിക്കാനും നിരാലംബരായ കുടുംബങ്ങൾക്ക് പ്രതിമാസം ഭക്ഷണം നൽകാനും നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകാനും വിസ്‌ഡം തുറയൂർ റിലീഫ് വിങ്ങിനു സാധിച്ചു.