headerlogo
local

മേപ്പയൂരിൽ റമദാൻ - വിഷു - ഈസ്റ്റർ ഖാദി മേള ആരംഭിച്ചു

മേള പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു

 മേപ്പയൂരിൽ റമദാൻ - വിഷു - ഈസ്റ്റർ ഖാദി മേള ആരംഭിച്ചു
avatar image

NDR News

13 Apr 2022 05:15 PM

മേപ്പയ്യൂർ: ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ കോഴിക്കോട് പ്രൊജക്റ്റിൻ്റെ കീഴിൽ മേപ്പയ്യൂർ ടൗണിൽ റമദാൻ - വിഷു - ഈസ്റ്റർ വിപണമേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ മേള ഉദ്ഘാടനം ചെയ്തു. 

      വാർഡ് മെമ്പർ ഇ.കെ റാബിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ മുജീബ് കോമത്തിന് ഖാദി വസ്ത്രങ്ങൾ നൽകി ആദ്യവിൽപ്പന നിർവ്വഹിച്ചു. 

       ബ്ലോക്ക് മെമ്പർ എ. പി. രമ്യ, വാർഡ് മെമ്പർ മിനി അശോകൻ, മുജീബ് കോമത്ത്, ആന്തേരി ഗോപാലകൃഷ്ണൻ, പി. പ്രകാശൻ എന്നിവർ സംസാരിച്ചു.പ്രൊജക്ട് ഓഫീസർ കെ. ഷിബി സ്വാഗതവും കെ. ശോഭ നന്ദിയും പറഞ്ഞു.

NDR News
13 Apr 2022 05:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents