headerlogo
local

സമസ്ത പൊതുപരീക്ഷ ഉന്നതവിജയികളെ അനുമോദിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കല്ലിടുക്കിൽ ബശീരിയ്യ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്.

 സമസ്ത പൊതുപരീക്ഷ ഉന്നതവിജയികളെ അനുമോദിച്ചു
avatar image

NDR News

23 Apr 2022 07:26 PM

നടുവണ്ണൂർ: 2021-22 വർഷത്തെ സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കല്ലിടുക്കിൽ ബശീരിയ്യ മദ്രസ കമ്മിറ്റിയുടെ കീഴിൽ അനുമോദിച്ചു. നടുവണ്ണൂർ റെയ്ഞ്ചിൽ പത്താം ക്ലാസ്സിൽ ഡിസ്റ്റിംഗ്‌ഷനും, രണ്ടാംസ്ഥാനവും നേടിയ നൂറ ഫാത്തിമ, ഏഴാം ക്ലാസിൽ ഉന്നത വിജയികളായ കെ.ബാദിറ ഫാത്തിമ, എൻ.സി.റിഫ ഫാത്തിമ, കെ.സജലമിൻ .എന്നിവരെ മഹല്ല് ഖത്തീബ് കെ.അബ്ദുൾ അസീസ് ദാരിമി ഉപഹാരം നൽകി അനുമോദിച്ചു.

       മദ്രസ പ്രസിഡന്റ് സി.പി. അയ്യൂബ് അധ്യക്ഷനായി. മുഹമ്മദലി ദാരിമി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി ബഷീർ കുന്നുമ്മൽ , മക്കാട്ട് കുഞ്ഞി ബ്രാഹിം, കെ.ടി.കെ. റഷീദ്, പി.കെ. ബഷീർ, പി.എൻ. ഉമ്മർകോയ, വി.കെ.ജാബിർ  എന്നിവർ സംസാരിച്ചു.

NDR News
23 Apr 2022 07:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents