നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക്ക് നിരോധനം മെയ് ഒന്നു മുതൽ കർശനമാക്കും
ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക്ക് കവറുകളുടെ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവയ്ക്കാണ് നിരോധനം.

നടുവണ്ണൂർ: പ്ലാസ്റ്റിക്ക് നിരോധനം മെയ് ഒന്നു മുതൽ കർശനമാക്കി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക്ക് കവറുകളുടെ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവയ്ക്കാണ് നിരോധനം.
മെയ് ഒന്നു മുതൽ ഇവ കർശനമായി നടപ്പിലാക്കുന്നതിന് ഇന്ന് നടന്ന വ്യാപാരി വ്യവസായികളുടെയും, ട്രേഡ് യൂനിയൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഒ.മനോജ്, അസി. സെക്രട്ടറി ഷിബിൻ കെ.കെ, ഉമ്മർ തമന്ന (ഏകോപന സമിതി) മലബാർ ചന്ദ്രൻ ( വ്യവസായ സമിതി) സുധീഷ് ചെറുവത്ത് ടി.സി.സുരേന്ദ്രൻ മാസ്റ്റർ , സി.കെ.സോമൻ എന്നിവർ സംസാരിച്ചു.