headerlogo
local

'ലഹരിയെ അകറ്റും നേർവഴികാട്ടും' ലഹരിവിരുദ്ധ ക്യാമ്പയിനിന് പേരാമ്പ്രയിൽ തുടക്കമായി

ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക്‌ കമ്മിറ്റിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

 'ലഹരിയെ അകറ്റും നേർവഴികാട്ടും' ലഹരിവിരുദ്ധ ക്യാമ്പയിനിന്  പേരാമ്പ്രയിൽ തുടക്കമായി
avatar image

NDR News

24 Apr 2022 06:30 PM

പേരാമ്പ്ര: ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ 'ലഹരിയെ അകറ്റും നേർവഴികാട്ടും' സി പി ഐ എം പേരാമ്പ്ര ഏരിയ സെക്രട്ടറി  എം കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ടൗണിലെ രണ്ടായിരത്തോളം വരുന്ന കടകളിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു. 

       അനുദിനം വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.  സാമൂഹിക വിരുദ്ധരെയും കുറ്റവാളികളെയും മാത്രം സൃഷ്ടിക്കുന്ന ഈ സാമൂഹിക വിപത്തിനെ വേരോടെ പിഴുതെറിയാൻ പൊതുസമൂഹത്തിന്റെ പിന്തുണയും കരുതലും ഉണ്ടാകണം. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണത്തിന് നേതൃത്വം നൽകുകയാണ് ഡി വൈ എഫ് ഐ ഈ പ്രവർത്തനത്തിലൂടെ.

NDR News
24 Apr 2022 06:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents