headerlogo
local

കിനാലൂരിൽ അപ്നാ ഘർ പണി പൂർത്തിയാകുന്നു

മെയ് ആറിന് മന്ത്രി വി.ശിവൻകുട്ടി കേന്ദ്രം ഉദ്ഘാടനം ചെയ്യും

 കിനാലൂരിൽ അപ്നാ ഘർ പണി പൂർത്തിയാകുന്നു
avatar image

NDR News

30 Apr 2022 05:44 PM

ബാലുശ്ശേരി: കിനാലൂരിൽ അതിഥി തൊഴിലാളികൾക്കായി പണി കഴിപ്പിക്കുന്ന അപ്നാഘർ പണി പൂർത്തിയാകുന്നു. കിനാലൂർ വ്യവസായ കേന്ദ്രത്തിൽ ഒരുങ്ങുന്ന താമസകേന്ദ്രം മെയ് ആറിന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തിൽ 500 പേർക്കാണ് താമസ സൗകര്യമൊരുക്കുക. വ്യവസായ വകുപ്പിൽ നിന്നും വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് തൊഴിൽ നൈപുണ്യ വകുപ്പാണ് കെട്ടിട നിർമ്മാണം നടത്തുന്നത്.

      43,600 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളിലായി 520 ബെഡുകൾ അടങ്ങിയ ഹോസ്റ്റൽ ആണ് പണി പൂർത്തിയാവുന്നത്. ഇതിൽ 420 ശൗച്യാലയങ്ങളും 180പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഡൈനിങ് ഹാളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വ്യായാമത്തിനും വിനിടത്തിനുമുൾപ്പെടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

NDR News
30 Apr 2022 05:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents