താമരശ്ശേരിയിൽ കഞ്ചാവുമായി അസ്സം സ്വദേശി പിടിയിൽ
ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവാണ് പിടികൂടിയത്

താമരശ്ശേരി: താമരശ്ശേരിയിൽ രണ്ടു കിലോ കഞ്ചാവുമായി അസ്സം സ്വദേശി എക്സൈസ് പിടിയിൽ. അസ്സം സ്വദേശി നൂറുൽ ഹുക് ആണ് പിടിയിലായത്.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി ഈർപ്പോണയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി റേഞ്ച് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്. താമരശ്ശേരി ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.