അസീം ദിൽഷാദിന് പേരാമ്പ്ര ഐഡിയൽ ട്രസ്റ്റിൻ്റെ അനുമോദനം
യു.ജി.സി, നെറ്റ്, സെറ്റ്, ഗെയ്റ്റ്, സി.ടെറ്റ് പരീക്ഷകളിലെ ഉന്നത വിജയത്തിനാണ് അനുമോദനം
പേരാമ്പ്ര: യു.ജി.സി നെറ്റ്, സെറ്റ്, ഗെയ്റ്റ്, സി.ടെറ്റ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭയെ പേരാമ്പ്ര ഐഡിയൽ ട്രസ്റ്റ് അനുമോദിച്ചു. പേരാമ്പ്ര സ്വദേശി അസീം ദിൽഷാദിനാണ് അനുമോദനം. മേപ്പയ്യൂർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ നിഷിദ് കെ. പ്രതിഭയ്ക്കുള്ള ഉപഹാരം സമർപ്പിച്ചു.
ദിനേശൻ പാഞ്ചേനി, കെ. എ. ജലീൽ, വമ്പൻ വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പേരാമ്പ്ര മുൻ ബി.പി.ഒ കെ. എം. മുഹമ്മദിൻ്റേയും സക്കീനയുടേയും മകനാണ് അസീം ദിൽഷാദ്.

