ദയാ റസിഡൻസ് വക സുരക്ഷ കണ്ണാടി സ്ഥാപിച്ചു
എടോത്ത് താഴെ, ഉപ്പുത്തിയുള്ളതിൽ മുക്ക് എന്നിവിടങ്ങളിലാണ് കണ്ണാടിസ്ഥാപിച്ചത്
കരുവണ്ണൂർ: ദയ റസിഡൻസ് അസോസിയേഷൻ കരുവണ്ണൂർ, എടോത്ത് താഴെ ബദരിയ്യാ മസ്ജിദിന്ന് സമീപവും കോട്ടൂര് ഉപ്പൂത്തിയുള്ളതിൽ മുക്കിലും സ്ഥാപിച്ച, റോഡ് സുരക്ഷാ കണ്ണാടികളുടെ ഔപചാരിക സമർപ്പണം നടത്തി. അസോസിയേഷന്റെ പ്രവർത്തന പരിധിയിൽ റോഡിൽ അപകട സാധ്യത കൂടുതലുള്ള രണ്ട് സ്ഥലങ്ങളാണിത്. പ്രദേശവാസികളുടെ ദിർഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാര മായിരിക്കുന്നത്.
പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കണ്ണാടി അനാഛാദനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കാദർ വി. കെ. ആധ്യക്ഷം വഹിച്ച ചടങ്ങിൽ, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പഞ്ചായത്ത് മെമ്പർ സദാനന്ദൻ പാറക്കൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഡി ആർ എ എക്സിക്യൂട്ടീവ് അംഗങ്ങളായ അമ്മത് കുട്ടി കെ. കെ, മനോജ് അഴകത്ത്, ബിന്ദു പുളിക്കൂൽ, ഉമ്മർ കോയ മംസാർ, നഫീസ എൻ വി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പ്രദേശത്തെ മറ്റു പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.
ദയ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി മനോജ് കെ. എം. സ്വാഗതം പറഞ്ഞു. അസോസിയേഷൻ ട്രഷറർ എൻ. കെ. അമീർ നന്ദി പ്രകാശനം നടത്തി.

