headerlogo
local

കൊഴുക്കല്ലൂരിൽ ഉയർന്ന വോൾട്ടേജ്; വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു

ഉപഭോക്തൃ കോടതിയിൽ പരാതി നൽകാനൊരുങ്ങി നാട്ടുകാർ

 കൊഴുക്കല്ലൂരിൽ ഉയർന്ന വോൾട്ടേജ്; വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു
avatar image

NDR News

22 May 2022 05:35 PM

മേപ്പയൂർ: കൊഴുക്കല്ലൂരിൽ ഉയർന്ന വോൾട്ടേജ് കാരണം വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. കോരമ്മൻ കണ്ടി അന്ത്രുവിൻ്റെ വീട്ടിലെ ഫ്രിഡ്ജും മറ്റു വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. ഏകദേശം 65000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഫ്രിഡ്ജ് അടുക്കള ഭാഗത്തായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

      സമീപത്തെ മന്നത്ത്പൊയിൽ ചന്ദ്രൻ, വാരിയംതറയ്ക്കൽ മനോജ്, ടി. എം. സുരേഷ്, കൊക്കർണി രഞ്ജിത്ത്, ബാലൻ കൊക്കർണി എന്നിവരുടെ വീടുകളിലും ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫാൻ, മിക്സി, എക്സ്ഹോസ്റ്റ് ഫാൻ ഉൾപ്പെടെ കത്തിനശിച്ചു. പല വീടുകളിലെയും ബൾബുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിയിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

NDR News
22 May 2022 05:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents