headerlogo
local

സുരക്ഷാ സംവിധാനമില്ലാതെ ട്രാൻസ്ഫോർമർ യാത്രക്കാർക്ക് ഭീഷണിയാകുന്നു

പള്ളിയത്ത് കുനി - മുണ്ടോട്ടര റോഡിൽ പുതുശ്ശേരി താഴെ കനാലിനു സമീപമാണ് സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്ഫോർ ഭീതി പരത്തുന്നത്

 സുരക്ഷാ സംവിധാനമില്ലാതെ ട്രാൻസ്ഫോർമർ യാത്രക്കാർക്ക് ഭീഷണിയാകുന്നു
avatar image

NDR News

27 May 2022 02:35 PM

നടുവണ്ണൂർ: സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്ഫോർമർ യാത്രക്കാർക്ക് ഭീഷണിയാവുന്നു. പള്ളിയത്ത് കുനി - മുണ്ടോട്ടര റോഡിൽ പുതുശ്ശേരി താഴെ കനാലിനു സമീപം റോഡിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറാണ് യാത്രക്കാർക്ക് ഭീഷണിയായി മാറുന്നത്. 

       നടുവണ്ണൂർ കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഈ ട്രാൻസ്‌ഫോർമർ യാത്രക്കാർക്കും കാവുന്തറ എ.യു.പി.സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ധാരാളം വിദ്യാർഥികൾ ഇതുവഴി സ്കൂളിലേക്ക് യാത്ര ചെയുന്നുണ്ട്. അടിയന്തിരമായി ഈ ട്രാൻസ്ഫോർമറിന് സേഫ്റ്റി വേലി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

NDR News
27 May 2022 02:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents