headerlogo
local

പാത്രത്തിനുള്ളിൽ തല കുടുങ്ങി; രണ്ടു വയസുകാരന് രക്ഷയായത് ചേലക്കാട് ഫയർ ഫോഴ്സ്

കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ തല പാത്രത്തിൽ കുരുങ്ങിയത്

 പാത്രത്തിനുള്ളിൽ തല കുടുങ്ങി; രണ്ടു വയസുകാരന് രക്ഷയായത് ചേലക്കാട് ഫയർ ഫോഴ്സ്
avatar image

NDR News

29 May 2022 04:52 PM

നാദാപുരം: കളിക്കുന്നതിനിടെ പാത്രതിനുള്ളിൽ തല കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷയായത് നാദാപുരം ഫയർ ഫോഴ്സ്. എടച്ചേരിയിലെ കൊടുങ്ങാമ്പുറത് ഷൗക്കത്ത് - ഷഹാന ദമ്പതികളുടെ മകൻ മുഹമ്മദിന്റെ തലയാണ് പാത്രത്തിൽ കുരുങ്ങിയത്. 

       പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ മാതാവ് ഷഹാനയ്ക്കരികിൽ കളിക്കുന്നതിനിടെ കഴുകി വെച്ച സ്റ്റീൽ പാത്രങ്ങൾ ഓരോന്നായെടുത്ത് തൊപ്പിയാക്കി തലയിൽ വെച്ചുനോക്കുകയായിരുന്നു. അതിനിടയിൽ വാവട്ടം കുറഞ്ഞ ഒരു പാത്രം കഴുത്തിൽ താഴുകയായിരുന്നു.

       പാത്രത്തിൽ നിന്നും തല ഊരിയെടുക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതോടെ കുട്ടിയെ കിലോമീറ്ററുകൾ അകലെയുള്ള ചേലക്കാട് ഫയർ സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കട്ടർ ഉപയോഗിച്ച് വിദഗ്ധമായി പാത്രം മുറിച്ചു മാറ്റി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.പി. ബിജു, പി.എം. വിജേഷ്, എം. മനോജ്, സി.കെ. പ്രേംജിത്ത്, എം. സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പാത്രം മുറിച്ചു മാറ്റിയത്.

NDR News
29 May 2022 04:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents