അതിഥി തൊഴിലാളികളുടെ പണം പിടിച്ചു പറിച്ച മൂന്ന് പേർ കോഴിക്കോട്ട് പിടിയിൽ
പണം പ്രതികളിലൊരാൾ പണം മലദ്വാരത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തി

കോഴിക്കോട് :അതിഥി തൊഴിലാളി കളിൽ നിന്ന് പണം കവർന്ന മൂന്ന് പേർ കസബ പോലീസിന്റെ പിടിയിലായി. നാലംഗ സംഘത്തിലെ മൂന്ന് യുവാക്കളെയാണ് പിടി കൂടിയത്.
അരക്കിണർ പി കെ ഹൗസിൽ അബ്ദുൾ റാഷിദ് (25)
തലക്കുളത്തൂർ ചെങ്ങോട്ടുമല കോളനി ചട്ടായി വീട്ടിൽ മുഹമ്മദ് ഫസൽ (30), പന്നിയങ്കര അർഷാദ് മൻസിൽ അക്ബർ അലി (25 )എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. ഒരാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
കവർന്ന പണം പ്രതികളിലൊരാൾ പണം മലദ്വാരത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് പണം വീണ്ടെടുക്കുന്നതിനായി പ്രതിയെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ പരിശോധന ആവശ്യമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സർജറി വിഭാഗത്തിലെ വൈദ്യസംഘത്തിന്റെ സഹായത്തോടെ പണം പുറത്തെടുത്തു.
സബ് ഇൻസ്പെക്ടർ വി പി ആന്റണി, എഎസ്ഐ ജയന്ത്, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുപ്രഭ, സതീശൻ, ഹോം ഗാർഡ് ദിനേശ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്