നടുവണ്ണൂർ പുതിയോട്ടിൽപാറ അംഗൻവാടിയിൽ പ്രവേശനോത്സവം
വാർഡ് മെമ്പർ ധന്യാ സതീശൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് പുതിയോട്ടിൽപാറ അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി. പുതുതായി പ്രവേശനം നേടിയ കുരുന്നുകളെ പായസവും മിഠായികളും നൽകിയാണ് സ്വീകരിച്ചത്.
പ്രവേശനോത്സവം വാർഡ് മെമ്പർ ധന്യാ സതീശൻ ഉദ്ഘാടനം ചെയ്തു. ടീച്ചർ സുസ്മിത, ഹെൽപ്പർ ഷീല പി, അംഗൻവാടി സംരക്ഷണ സമിതി അംഗങ്ങളായ രവി മേച്ചേരി, ശങ്കരൻ കിടാവ്, ജയശ്രീ, ആനന്ദൻ കിടാവ്, ശ്രീജിത്ത്, ദീപ സുജിത്ത്, ബുഷറ എന്നിവർ പങ്കെടുത്തു.