headerlogo
local

കാവുന്തറ ഗവ വെൽഫെയർ എൽ പി സ്കൂളിൽ മധുരം നുണഞ്ഞ് കുരുന്നുകൾ അക്ഷര മുറ്റത്തേക്ക്

പ്രവേശനോത്സവ൦ വാർഡ് മെമ്പർ ധന്യ സതീശൻ ഉദ്ഘാടനം ചെയ്തു.

 കാവുന്തറ ഗവ വെൽഫെയർ എൽ പി സ്കൂളിൽ മധുരം നുണഞ്ഞ് കുരുന്നുകൾ അക്ഷര മുറ്റത്തേക്ക്
avatar image

NDR News

01 Jun 2022 10:35 PM

നടുവണ്ണൂർ: കാവുന്തറ ഗവ വെൽഫെയർ എൽ പി സ്കൂൾ പ്രവേശനോത്സവ൦ വാർഡ് മെമ്പർ ധന്യ സതീശൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് നാജിഹ അധ്യക്ഷത വഹിച്ചു.നവാഗതർക്കുള്ള പഠനക്കിറ്റ് വിതരണം മുൻ ഹെഡ്മാസ്റ്റർ ഒ എ൦ രാജൻ മാസ്റ്റർ നിർവഹിച്ചു. 
 
    പദ്മനാഭൻ മാസ്റ്റർ,  സുഭാഷ് സി എ൦, ശ്രീജിത എന്നിവർ ആശ൦സകളർപ്പിച്ചു. തുടർന്ന് പ്രശസ്ത കലാകാരൻ ശ്രീധരൻ നൊച്ചാടിന്റെ കലാവിരുന്ന് കുട്ടികൾക്ക് ആവേശം പകർന്നു. ഹെഡ്മിസ്ട്രസ് അനിതകുമാരി സ്വാഗതവു൦  റോസിനബാല ടീച്ചർ നന്ദിയു൦ പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരവിതരണവു൦ നടന്നു.

NDR News
01 Jun 2022 10:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents