കവി രവീന്ദ്രൻ കൊളത്തൂരിനെ ആദരിച്ചു
വിജിലൻസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. കെ. ശിവരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ബാലസാഹിത്യകാരൻ, കവി എന്നീ നിലകളിൽ പ്രശസ്തനായ രവീന്ദ്രൻ കൊളത്തൂരിനെ റോയൽ ബികോം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പൊന്നാട അണിയിച്ച് ആദരിച്ചു. വിജിലൻസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. കെ. ശിവരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സതീശൻ തച്ചമ്പൊയിൽ, രാജീവൻ പയറ്റുവളപ്പിൽ, അഡ്വ: റഷീദ്, മിനി ഹരിദാസ്, രാജൻ ഒ. കെ, വേലായുധൻ എ. പി, ഉദയഭാനു പി. വി, ജയചന്ദ്രൻ കെ, ഗണേശൻ ടി. പി, പ്രസന്ന തൃക്കുറ്റിശ്ശേരി, ബേബി സുധ എന്നിവർ പ്രസംഗിച്ചു.
രവീന്ദ്രൻ കൊളത്തൂരിൻ്റെ മിന്നുന്ന രത്നങ്ങൾ എന്ന കൃതിക്ക് പത്മശ്രീ മാത്യു എം.കുഴിവേലി ബാലസാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 'കരിയുന്ന പൂക്കൾ' എസ് രമേശൻ നായർ സ്മാരക പുരസ്കാരം നേടി. ജ്ഞാനപൂർണിമ (കവിതാ സമാഹാരം), കുടജാദ്രി ശൃoഗങ്ങളിൽ (യാത്രാവിവരണം), മിന്നുന്ന രത്നങ്ങൾ (ബാലസാഹിത്യം) എന്നിവയാണ് രവീന്ദ്രൻ കൊളത്തരിൻ്റെ മുഖ്യ കൃതികൾ. ബാലുശ്ശേരി മുക്കിലെ മലബാർ ഹെറിറ്റേജിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.