ചേനോളി എ എം എൽ പി സ്കൂൾ പ്രവേശനോൽസവം
നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര: ചേനോളി എ എം എൽ പി സ്കൂൾ പ്രവേശനോൽസവം നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ രജിഷ കൊല്ലമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സുധ വൃന്ദാവൻ സ്വാഗതവും, വി പി ജാഫർ നന്ദിയും പറഞ്ഞു. കെ ടി ബാലകൃഷ്ണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, നീലോത്ത് രാജീവൻ, ഇബ്രാഹിം മാസ്റ്റർ, കെ.രാജലക്ഷ്മി ആശംസകൾ നേർന്നു.ദിലീപ് കണ്ടോത്ത് മുഖ്യാതിഥിയായിരുന്നു.

