headerlogo
local

മന്ദങ്കാവ് എ.എൽ.പി സ്കൂൾ പ്രവേശനോത്സവം

ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധീഷ് ചെറുവത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

 മന്ദങ്കാവ് എ.എൽ.പി സ്കൂൾ പ്രവേശനോത്സവം
avatar image

NDR News

02 Jun 2022 07:33 AM

നടുവണ്ണൂർ: മന്ദങ്കാവ് എ.എൽ.പി സ്കൂളിൽ സ്കൂൾ രക്ഷാർത്തൃ സമിതി പ്രസിഡണ്ട്  സജിന പുതിയോട്ടിലിന്റെ അധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ  സുധീഷ് ചെറുവത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 

           മധുരസ്വപ്നങ്ങളും പ്രതീക്ഷകളുമായി  പുതിയ അദ്ധ്യയന വർഷത്തിന്റെ ആദ്യദിനം മന്ദങ്കാവ് എ.എൽ.പി സ്കൂളിലെത്തിയ കുട്ടികളെ  രക്ഷിതാക്കളും ,അദ്ധ്യാപകരും   മധുരം നല്കിയാണ് സ്കൂളിൽ വരവേറ്റത്. തുടർന്ന് കലാവിരുന്നും ഉണ്ടായിരുന 
കവിയും ഗായകനും സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയുമായ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ്  ദിലീപ് മഠത്തിൽ വിശിഷ്ടാതിഥിയായിരുന്നു. 

      നവാഗതർക്കുള്ള സമ്മാനക്കിറ്റിന്റെ വിതരണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കേശവൻ കാവുന്തറ, ബി.ടി.സുധീഷ്കുമാർ, സുനീഷ് നീലാംബരി, സിന്ധു. പി.എം.കെ, എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനാദ്ധ്യാപിക മിനികുമാരി ടി.കെ സ്വാഗതവും മഞ്ജുഷ.പി.എസ് നന്ദിയും പറഞ്ഞു.

NDR News
02 Jun 2022 07:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents