തൃക്കുറ്റിശ്ശേരി ജി യു പി സ്കൂൾ പ്രവേശനോത്സവം
ബാലുശ്ശേരി എം.എൽ.എ അഡ്വക്കേറ്റ് കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി ജി യു പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ ബാലുശ്ശേരി എം.എൽ.എ അഡ്വക്കേറ്റ് കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ്വ വിദ്യാർത്ഥിയും ബാലുശ്ശേരി താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റൽ ഓർത്തോ വിഭാഗം ഡോക്ടറുമായ ശ്രീഎകെ അനൂപ് കൃഷ്ണ വിശിഷ്ടാതിഥിയായി.
പി ടി എ പ്രസിഡൻറ് കെ.കെ ശ്രീജിത്ത് നവാഗതർക്കുള്ള സമ്മാന കിറ്റ് വിതരണം ചെയ്തു.പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ കോട്ടയ്ക്കൽ ഭാസ്കരൻ പുന്നശ്ശേരി അവതരിപ്പിച്ച 'പൊലിക' നാടൻ പാട്ടും ഒന്നാം ക്ലാസിലെ കൂട്ടുകാർക്കായി നടന്ന അക്ഷരോത്സവം പരിപാടിയും ഏറെ ശ്രദ്ധേയമായി.
വിദ്യാലയത്തിന്റെ ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ ഉൾക്കൊള്ളുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ വി.ഷാജു മാസ്റ്റർ പഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. പ്രധാനാധ്യാപകൻ കെ പി നാരായണൻ മാസ്റ്റർ,ബിന്ദു ഹരിദാസൻ, എ.കെ മിനി ടീച്ചർ എന്നിവർ സംസാരിച്ചു.

