ചേമഞ്ചേരിയിൽ തേങ്ങാ കൂടയ്ക്ക് തീപിടിച്ചു
മൂവായിരത്തോളം തേങ്ങ കത്തിനശിച്ചു

ചേമഞ്ചേരി: തേങ്ങാ കൂടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. പൂക്കാട് കൊളക്കാടായിരുന്നു ഇന്നലെ വൈകീട്ടോടെ തീപിടിത്തമുണ്ടായത്. കൊയിലാണ്ടി അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.
കൊളക്കാട് യുപി സ്കൂളിന് സമീപം മണ്ണാർക്കണ്ടി മൊയ്തീൻ്റെ വീട്ടിലായിരുന്നു സംഭവം. മൂവായിരത്തോളം തേങ്ങ കത്തി നശിച്ചു. മുപ്പതിനായിരം രൂപയോളം നഷ്ടം കണക്കാക്കുന്നു.
കൊയിലാണ്ടി അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ പ്രമോദ് പി. കെയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ശ്രീകാന്ത്, ദിനീഷ്, നിധി പ്രസാദ്, ഇർഷാദ്, സനൽകുമാർ, ഹോം ഗാർഡുമാരായ ബാലൻ, പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.