ഭാര്യയെ പീഡിപ്പിച്ച ശേഷം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ചയാൾ കരിപ്പൂരിൽ പിടിയിൽ
കരിപ്പൂരിൽ നിന്ന് ഒമാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്

താമരശ്ശേരി :ഭാര്യയെ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയമാക്കിയ ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് വിദഗ്ദമായി വലയിലാക്കി. താമരശ്ശേരി ചുങ്കം കയ്യാലക്കുന്നുമ്മൻ താമസിക്കുന്ന മാളിയേക്കൽ ശരീഫിന്റെ മകൻ ദാനിഷിനെയാണ് ഒമാനിലേക്ക് കടക്കാൻ ശമിക്കുന്നതിനിടയിൽ സി ഐ എസ് എഫും മീനങ്ങാടി പോലീസും ചേർന്ന് കരിപ്പൂർ എയർപോർട്ടിൽ അറസ്റ്റ്ചെയ്തത്.
ഇയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീപീഡനം, ഗാർഹിക പീഡനം, സ്ത്രീധന പീഡനം. മാനസിക പീഡനം, തുടങ്ങിയ കുറ്റ കൃത്യങ്ങൾക്കുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഐപിസി 498 323, 4063, 34 തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഭർത്താവിൻറെ മാതാവ് രണ്ടാംപ്രതിയായും പിതാവ് മൂന്നാം പ്രതിയും കേസിൽ ഉൾപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്