പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു
62949000 രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ ഈ വർഷം നടപ്പിലാക്കും
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷം വഹിച്ചു. കാർഷിക മേഖലയിൽ ബ്ലോക്ക് അഗ്രിക്കൾച്ചറൽ നോളജ് സെന്റർ, ഭിന്നശേഷി മേഖലയിൽ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് മാനേജ്മെന്റ് സെന്റർ,സമഗ്ര കാർഷിക വികസന പദ്ധതികൾ, പട്ടിക ജാതി കോളനി സമഗ്ര നവീകരണ പദ്ധതി താലൂക്ക് ആശുപത്രി,വെറ്റിനറി പോളിക്ലിനിക്കുകളുടെ അടിസ്ഥാന സൗകര്യവികസനം, കെ ഡിസ്ക്ക് വ്യവസായ വകുപ്പ് കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കൽ,
തുടങ്ങിയ നിർദ്ദേശങ്ങളാണ് 14 വർക്കിംഗ് ഗ്രൂപ്പുകളിലെ ചർച്ചയിൽ ഉയർന്നു വന്നു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സജീവൻ ജനറൽ വിഭാഗം പദ്ധതി വികസന രേഖ അവതരിപ്പിച്ചു. പട്ടികജാതി-പട്ടിക വർഗ്ഗ ഉപവിഭാഗം, മെയിന്റനൻസ് ഗ്രാന്റ് ധനകാര്യ കമ്മീഷൻ ഗ്രന്റിനങ്ങളിലായി 62949000 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് ഈ വർഷം നടപ്പിലാക്കുന്നത്.
ചടങ്ങിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി,ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ ടീച്ചർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. രഞ്ജിത എന്നിവർ സംസാരിച്ചു.ചടങ്ങിൽ ജോയിന്റ് ബിഡിഒ പി.ആർ. അജിത് കുമാർ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര നന്ദിയും പറഞ്ഞു.

