നൊച്ചാട് ഫീനിക്സ് സ്വയം സഹായ സംഘം വായനാദിനം ആചരിച്ചു
പി. എം. സൗദ പരിപാടി ഉദ്ഘാടനം ചെയ്തു

നൊച്ചാട്: നൊച്ചാട് ഫീനിക്സ് സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു. പി. കെ. സുരേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അധ്യാപിക സൗദ ടീച്ചർ പി. എം. ഉദ്ഘാടനം ചെയ്തു.
ജയരാജ് വെള്ളിയൂർ, കെ. കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. രനീഷ് ഇ. എം. നന്ദി പറഞ്ഞു. ഓൺലൈൻ ക്വിസ് മത്സരം രമ്യ കാവിൽ നിയന്ത്രിച്ചു.
അനഘ പുളിക്കൂൽ, ദിവ്യ മഠത്തും ഭാഗം, വിജിലകെ.കെ കരുവണ്ണൂർ, ഫാത്തിമ റെന്ന നൊച്ചാട് എന്നിവർ ജേതാക്കളായി.