നാൽപത് കിലോ വറ്റൽമുളകിൽ രണ്ടു കിലോ കല്ല്
ഭക്ഷ്യ വകുപ്പിൻ്റെ പരിശോധനകൾ നടന്നു വരുന്ന സാഹചര്യത്തിലും 'മായം' സുലഭമാണ്
നടുവണ്ണൂർ: സകല വസ്തുക്കളിലും മായം എന്നു പറയുമ്പോൾ ചിലരെങ്കിലും ചോദിക്കും 'ഒന്നോ രണ്ടോ കല്ലല്ലേ എന്ന്'. എന്നാൽ രണ്ടു കിലോ കല്ലായാലോ. കോഴിക്കോട് നിന്നും വാങ്ങിയ നാൽപത് കിലോ വറ്റൽമുളകിലെ കല്ല് പെറുക്കി വെച്ച് തൂക്കി നോക്കിയപ്പോഴാണ് സംഗതി പ്രശ്നമായത്. രണ്ടു കിലോയോളം കല്ലാണ് അതിൽ നിന്നും ലഭിച്ചത്.
നടുവണ്ണൂരിലെ കാവുന്തറ എ.യുപി. സ്കൂളിന് സമീപമുള്ള എടവന ട്രെഡേഴ്‌സിലാണ് സംഭവം. കടയിലേക്ക് വാങ്ങിയ നാൽപ്പത് കിലോയുടെ ചാക്കിൽ വറ്റൽ മുളകിനൊപ്പം കണ്ടെടുത്ത കല്ലുകൾ എല്ലാം കടക്കാരൻ സൂക്ഷിച്ച് വെക്കുകയായിരുന്നു. തുടർന്ന് തൂക്കി നോക്കിയപ്പോഴാണ് കല്ലിന് മാത്രം രണ്ടു കിലോയോളം ഭാരം ഉള്ളതായി കണ്ടെത്തിയത്.
ഭക്ഷ്യ വകുപ്പിൻ്റെ പരിശോധനകൾ നടന്നു വരുന്ന സാഹചര്യത്തിലും ഇത്തരത്തിലുള്ള മായം കലർന്ന ഭക്ഷ്യ വസ്തുക്കളും സുലഭമാണ്. പരിശോധനകൾ കൂടുതൽ ഊർജിതമാക്കണമെന്ന് തന്നെയാണ് ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്.
നടുവണ്ണൂർ ന്യൂസ് തത്സമയം ലഭിക്കാന്‍ വാട്സാപ്പ്ഗ്രൂപ്പിൽ അംഗമാകുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

