പേരാമ്പ്ര-ചെമ്പ്ര റോഡിൽ ലോറി താഴ്ന്നു
റോഡിൽ നടന്നു പോകാനും പറ്റാത്ത സ്ഥിതിയാണ്

പേരാമ്പ്ര : ചെമ്പ്ര റോഡിൽ ഉണ്ണിക്കുന്ന് ഭാഗത്ത് ലോറി റോഡരികിൽ താഴ്ന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. റോഡിലെ ടാറിങ് അടുത്തിടെ പൂർത്തിയായതാണ്. വശങ്ങളിൽ അടുത്തിടെയിട്ട മണ്ണ് മഴയിൽ ചെളിയായതോടെ ഇവിടേക്ക് ഇറങ്ങിയ ലോറിയുടെ ടയർ താഴ്ന്നു പോവുകയായിരുന്നു.
എല്ലായിടത്തും അഴുക്കുചാൽ നിർമിച്ച് വശങ്ങളിൽ റോഡിന്റെ നിരപ്പിൽ മണ്ണിടാത്തതിനാൽ പലയിടത്തും അപായക്കെണി യായിരിക്കുകയാണ്. വശങ്ങളിലൂടെ സ്കൂൾ വിദ്യാർഥികൾക്കടക്കം നടന്നു പോകാനും പറ്റാത്ത സ്ഥിതിയാണ്.