കൂമുള്ളിയില്‍ മാവേലി സ്റ്റോര്‍ പ്രവർത്തനമാരംഭിച്ചു
മന്ത്രി ജി. ആർ. അനില്‍ ഉദ്ഘാടനം നിർവഹിച്ചു

ബാലുശ്ശേരി: സപ്ലൈകോ - മാവേലി സ്റ്റോര്‍ അത്തോളി കൂമുള്ളി ഗ്രാമപഞ്ചായത്ത് വായനശാല കെട്ടിടത്തിൽ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. കെ. എം. സച്ചിന്‍ ദേവ് എം.എല്‍.എ അധ്യക്ഷതയിൽ മന്ത്രി ജി. ആർ. അനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനം മന്ത്രി വിതരണം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍, സുനീഷ് നടുവിലയില്‍, ബൈജു കൂമുള്ളി, കെ. അസീസ്, ചിറ്റൂര്‍ രവീന്ദ്രന്‍, ഗീത മപ്പുറത്ത്, പൊയിലില്‍ ചന്ദ്രന്‍, എന്‍. കെ. ദാമോദരന്‍, ടി. കെ. കരുണാകരന്‍, ഉണ്ണി മൊടക്കല്ലൂര്‍, അജിത് ചെറുവത്ത്, സപ്ലൈകോ മേഖല മാനേജര്‍ എന്‍. രഘുനാഥ്, ഡിപ്പോ മാനേജര്‍ പി. ഫൈസല്‍ എന്നിവർ സംസാരിച്ചു.