മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൊയിലാണ്ടി ഹാർബറിനടുത്ത് കണ്ടെടുത്തു
മത്സ്യബന്ധനത്തിന് പോയ തോണിയിൽ അപകടത്തിൽ പെട്ടയാളാണ് മരിച്ചത്
പയ്യോളി :മൂടാടിയിൽ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൊയിലാണ്ടി ഹാർബറിനടുത്ത് നിന്ന് കണ്ടെടുത്തു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശു പത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹമാണ് തിരച്ചിൽ നടത്തിയ മത്സ്യത്തൊഴിലാളികൾ കണ്ടെടുത്തത്. ജൂലൈ 12ന് രാവിലെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് കരക്കടുക്കാറായ തോണി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് തോണി യിലുണ്ടായിരുന്നത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടിരുന്നു. തീരത്തേക്കെത്തുന്നതിന് മുമ്പേ പെട്ടെന്ന് കടൽ പ്രക്ഷുബ്ധ മാവുകയും കൂറ്റൻ തിരയിൽപ്പെട്ട് തോണി മറിഞ്ഞു.
തുടർന്ന്, നീന്തൽ വശമില്ലായിരുന്ന ഷിഹാബിനെ കാണാതാവുക യായിരുന്നു. കൂടെയുണ്ടായിരുന്ന നന്തി കടലൂർ സ്വദേശികളായ ചെമ്പില വളപ്പിൽ കോയയുടെ മകൻ സമദ് (35), മണാണ്ടത്ത് രാജൻ്റെ മകൻ ഷിമിത്ത് (30) എന്നിവർ നീന്തി രക്ഷപ്പെട്ടു. പ്രക്ഷുബ്ധമായ കടലും പ്രതികൂല കാലാവസ്ഥയും തിരച്ചിലിനെ ബാധിച്ചിരുന്നു. നീന്തൽ വിദഗ്ദരായ മത്സ്യതൊഴിലാളികൾ തിരച്ചിലിന് നേതൃത്വം നൽകി. രക്ഷാ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അർവനേഷ് എന്ന ബോട്ടും സംഭവസ്ഥലത്തെത്തി തിരച്ചിലിൽ ഏർപ്പെട്ടു. നേവിയുടെ ഹെലികോപ്റ്റർ പാലക്കുളം കടപ്പുറത്തെത്തി.

