നടുവത്തൂർ സൗത്ത് എൽ പി സ്കൂൾ വിദ്യാലയ വികസന സമിതി രൂപീകരിച്ചു
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനു കുറുവങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു

അരിക്കുളം: നടുവത്തൂർ സൗത്ത് എൽ പി സ്കൂൾ വികസന സമിതി രൂപീകരണവും പദ്ധതി രേഖ സമർപ്പണവും നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനു കുറുവങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി. ദിവ്യ പദ്ധതി രേഖ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ടി. കെ. വിജയൻ പദ്ധതി വിശദീകരിച്ചു.
അമൽ സരാഗ അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർ കെ. ഉണ്ണികൃഷ്ണൻ, ജമാൽ, വി. വി, ശ്രീനി നടുവത്തൂർ, ശ്രീനി കുന്നമ്പത്ത്, രാജൻ നടുവത്തൂർ, കെ. ടി. രമേശൻ, ബി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഇ. വിശ്വനാഥൻ സ്വാഗതവും ദീപ വി. പി. നന്ദിയും പറഞ്ഞു.