ഇവാൻ മോനുവേണ്ടി കൈകോർക്കാൻ നടുവണ്ണൂരിലെ മോട്ടോർ തൊഴിലാളികളും
ജൂലൈ 25 തിങ്കളാഴ്ചയാണ് ഇവാനു വേണ്ടിയുളള സർവീസ് നടത്തുന്നത്.

നടുവണ്ണൂർ: സ്പൈനൽ മാസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുകാരൻ മുഹമ്മദ് ഇവാൻ്റെ ചികിൽസാവശ്യാർത്ഥം ഫണ്ട് കണ്ടെത്താൻ കൈകോർക്കുകയാണ് നടുവണ്ണൂരിലെ മോട്ടോർ തൊഴിലാളി യൂണിയൻ സി ഐ ടി യു.
ഇവാൻ മോനുവേണ്ടി പണം കണ്ടെത്താൻ ജൂലൈ 25 തിങ്കളാഴ്ചയാണ് അവർ സർവീസ് നടത്തുന്നത്. അന്നത്തെ മുഴുവൻ കലക്ഷനും ചികിൽസാ സഹായ ഫണ്ടിലേക്ക് കൈമാറാനുള്ള മോട്ടോർ തൊഴിലാളി സുഹൃത്തുക്കളുടെ തീരുമാനത്തിൽ ചാർജ്ജും മീറ്ററും നോക്കാതെ ബാക്കി പൈസ തിരികെവാങ്ങാതെ മുഴുവൻ സുമനസ്സുകളും സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.