headerlogo
local

സംസ്ഥാനത്ത് കരിയർ ഡെവലപ്പ്മെന്റ് നയം ഉടൻ പ്രഖ്യാപിക്കും - മന്ത്രി വി ശിവൻകുട്ടി

പേരാമ്പ്ര കരിയർ ഡെവലപ്പ്മെൻ്റ് സെൻ്റർ മന്ത്രി സന്ദർശിച്ചു

 സംസ്ഥാനത്ത് കരിയർ ഡെവലപ്പ്മെന്റ് നയം ഉടൻ പ്രഖ്യാപിക്കും - മന്ത്രി വി ശിവൻകുട്ടി
avatar image

NDR News

23 Jul 2022 04:30 PM

പേരാമ്പ്ര: സംസ്ഥാനത്ത് കരിയർ ഡവലപ്പ്മെന്റ് നയം ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി. പേരാമ്പ്രയുടെ അഭിമാനമായി മാറിയ കരിയർ ഡെവലെപ്മെൻ്റ് സെൻ്റർ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുൻ മന്ത്രിയും പേരാമ്പ്രയുടെ എംഎൽഎയുമായ ടി. പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

       അഭ്യസ്ഥവിദ്യരായ മുഴുവൻ ആളുകൾക്കും തൊഴിൽ, സ്തീകൾക്ക് വീട്ടിലോ അടുത്ത കേന്ദ്രങ്ങളിലോ തൊഴിലവസരം സൃഷ്ടിച്ച് അവരെ നാടിന്റെ വികസന പദ്ധതികളിൽ പങ്കാളിയാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ടി പി. രാമകൃഷ്ണൻ പറഞ്ഞു. എംപ്ലോയ്മെൻ്റ് ഓഫീസർ രാജീവൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കരിയർ ഡെവലപ്പ്മെൻ്റ് സെൻ്റെറിലൂടെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 

       സിവിൽ പോലീസ് ഓഫീസർ ആയി നിയമനം ലഭിച്ച നൗജിഷ എ, ഐബിപിഎസ് എക്സാമിലൂടെ എസ്ബിഐ കുറ്റ്യാടി ബ്രാഞ്ചിൽ നിയമനം ലഭിച്ച അനുശ്രീ എൻ. കെ, ഐക്കർ യൂണിവേഴ്സിറ്റി എം.എസ്.സി എക്കണോമിക്സിന് പ്രവേശനം നേടിയ സ്നേഹ എസ്. ബി. എന്നീ പൂർവ്വ വിദ്യാർത്ഥികളെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. ഡിവിഷണൽ എംപ്ലോയ്മെൻ്റ് ഓഫീസർ, മുൻ എംഎൽഎ കെ. കുഞ്ഞമ്മദ്, വകുപ്പ് ഉദ്യോഗസ്ഥർ, സി. ഡി.സിയിലെ പഠിതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

NDR News
23 Jul 2022 04:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents