കല്പത്തൂരിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
റിട്ട: ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ദിലീപ് കണ്ടോത്ത് നേതൃത്വം നൽകി
നൊച്ചാട്: ആർ. കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കല്പത്തൂരിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട: ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ ദിലീപ് കണ്ടോത്ത് നേതൃത്വം നൽകി. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു.
ആർ. കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ മുഹമ്മദ് അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നൊച്ചാട് പഞ്ചായത്ത് 16ആം വാർഡ് മെമ്പർ ഗീത നന്ദനം, 17വാർഡ് മെമ്പർ സലിം, ആർ. കെ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ ജലീൽ, ആർ. കെ ട്രസ്റ്റ് ചെയർമാൻ റംല കാഞ്ഞിരത്തിങ്കൽ, ആർ. കെ. പോളിടെക്നിക് പ്രിൻസിപ്പാൾ പ്രൊഫ: എം. എസ്. ജോസഫ്, റൂട്സ് എഡ്യൂക്കേഷൻ ഡയറക്ടർ ഷഫീർ, അശ്വനി എന്നിവർ സംസാരിച്ചു.

