പൊതു സ്ഥലത്ത് മാലിന്യം തള്ളിയവർക്കെതിരെ നടപടിയുമായി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്
മാലിന്യം തള്ളിയ വ്യാപാര സ്ഥാപന ഉടമയിൽ നിന്ന് കേരള പഞ്ചായത്തീരാജ് ആക്ട് 219 പ്രകാരവും പ്ലാസ്റ്റിക് വേസ്റ്റ് മനേജ്മെൻ്റ് ബൈലോ പ്രകാരവും 10000 രൂപ പിഴ ഈടാക്കി.
നടുവണ്ണൂർ: പൊതു സ്ഥലത്ത് മാലിന്യം തള്ളിയവർക്ക് പിഴ ചുമത്തുകയും മാലിന്യം തിരകെയെടുപ്പിക്കുകയും ചെയ്ത് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്പെട്ട മലയോര ഭാഗമായ ആനപ്പാറയ്ക്കൽ എന്ന സ്ഥലത്ത് വിവിധയിടങ്ങളിലായി അനധികൃതമായി ഒരു ലോഡ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നു.
ഇതെത്തുടർന്ന് ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. മാലിന്യം തള്ളിയ കരുവണ്ണൂരിലെ വ്യാപാര സ്ഥാപന ഉടമയിൽ നിന്ന് കേരള പഞ്ചായത്തീരാജ് ആക്ട് 219 ടി പ്രകാരവും പ്ലാസ്റ്റിക് വേസ്റ്റ് മനേജ്മെൻ്റ് ബൈലോ പ്രകാരവും 10000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ മാലിന്യങ്ങൾ അത് തള്ളിയവരെക്കൊണ്ട് തന്നെ എടുത്തു മാറ്റിക്കുകയും ചെയ്തു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ താക്കീതായി പഞ്ചായത്തിന്റെ നടപടി.

