'പൂക്കലശം' സംഗീത ആൽബം പ്രകാശനം ചെയ്തു
നീലാംബരി ക്രിയേഷൻസിന്റെ ബാനറിൽ എൻ.കെ. ഉണ്ണികൃഷ്ണൻ, മണിരാജ് ചാലയിൽ എന്നിവർ രചിച്ച 'പൂക്കലശം' ചിത്രകാരനും കവിയുമായ യു.കെ.രാഘവൻ പ്രകാശനം ചെയ്തു.

അരിക്കുളം: ഊരള്ളൂർ ശ്രീ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രപ്പെരുമയും ഐതിഹ്യങ്ങളും ഉൾപ്പെടുത്തി നീലാംബരി ക്രിയേഷൻസിന്റെ ബാനറിൽ എൻ.കെ. ഉണ്ണികൃഷ്ണൻ , മണിരാജ് ചാലയിൽ എന്നിവർ രചിച്ച പൂക്കലശം സംഗീത ആൽബം ചിത്രകാരനും കവിയുമായ യു.കെ.രാഘവൻ പ്രകാശനം ചെയ്തു. ഇ.വി. വത്സൻ , മണിരാജ് എന്നിവർ ചിട്ടപ്പടുത്തിയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആൽബത്തിന്റെ നിർമ്മാണ നിർവ്വഹണം നടത്തിയിട്ടുള്ളത് ഷീന മണിരാജാണ്. ആലാപനം ചെങ്ങന്നൂർ ശ്രീകുമാർ, സതീശ് നമ്പൂതിരി, അശ്വതി ബാലകൃഷ്ണൻ, ശിശിര , പ്രവീൺ സുരേഷ് എന്നിവരുടേതാണ്.
ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡണ്ട് സി.സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ വിശിഷ്ടാതിഥിയായിരുന്നു. രാമചന്ദ്രൻ നീലാംബരി, രാധാകൃഷ്ണൻ എടവന ,ടി.പി. രഞ്ജിത്ത്, ക്ഷേത്ര സമിതി സെക്രട്ടറി ഷാജിത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.കെ. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും മനോജ് ഊരള്ളൂർ നന്ദിയും പറഞ്ഞു.