ബാലസംഘം നൊച്ചാട് നോർത്ത് മേഖല ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി
യുദ്ധവിരുദ്ധ ബാഡ്ജ് ധരിച്ച് കുട്ടികൾ പ്രതിഞ്ജ ചൊല്ലി
മുളിയങ്ങൽ : ബാലസംഘം നൊച്ചാട് നോർത്ത് മേഖലയിലെ മുഴുവൻ യൂണിറ്റിലും ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു . യുദ്ധവിരുദ്ധ ബാഡ്ജ് ധരിച്ച് കുട്ടികൾ പ്രതിഞ്ജ ചൊല്ലി. സഡാക്കോ നിർമ്മാണ പരിശീലനം യുദ്ധവിരുദ്ധ ഗാനം എന്നിവ വിവിധ യൂണിറ്റിൽ നടന്നു.
മേഖല സെക്രട്ടറി റീഥിക റിയ മേഖല പ്രസിഡണ്ട് ചെനിൻ ഫ്രഡ് സാം കൺവീനർ കെ.കെ നിധിഷ് കോഡിനേറ്റർ മനേഷ് വി.എം സിന്ധു എം രോഷ്ണി.പി അഞ്ജു കൈതക്കൽ, അൽന , ഷാരൂൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

