കൂട്ടാലിട റോഡ് ജംഗ്ഷനില്‍ നോക്കുകുത്തിയായി ബസ് വെയിറ്റിങ്ങ് ഷെഡ്
രജസ്ട്രാപ്പീസിനടുത്ത് ഇറങ്ങേണ്ടിതിനെക്കാള്‍ കൂടുതല്‍ യത്രക്കാര്‍ ഇവിടെ ഇറങ്ങാനുണ്ട്
നടുവണ്ണൂര്‍: സ്വാതന്ത്ര്യസമരത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലും സ്വാതന്ത്ര്യ സമര സേനാനിയുടെ പേരില്‍ നോക്കു കുത്തി പോലെ ഒരു ബസ് വെയിറ്റിങ് ഷെഡുണ്ടിവിടെ. അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന നടുവണ്ണൂര്‍ പട്ടണത്തിന്റെ വടക്കു ഭാഗത്തായി കൂട്ടാലിട റോഡ് ജംഗ്ഷനിലാണ് ആര്‍ക്കും വേണ്ടാത്ത, പേരില്‍ മാത്രം ബസ് വെയിറ്റിങ് ഷെഡ് എന്ന് രേഖപ്പെടുത്തിയ ഈ കെട്ടിടം. ആളും വാഹനവും കൂടിയപ്പോള്‍ കുറുപ്പിന്റെ മുക്ക് എന്ന് പഴമക്കാരും എസ്ബിഐ ജംഗ്ഷന്‍ എന്ന് പുതുതലമുറയും പറയുന്ന ഇവിടെ ബസ് നിര്‍ത്തുന്നത് അത്യപൂര്‍വ്വ കാഴ്ചയാണ്. രാത്രി വൈകിയാല്‍ സാമൂഹ്യദ്രോഹികളുടെ താവളവുമാണിവിടെ. ഈ വെയിറ്റിങ് ഷെഡ് നിര്‍മ്മിച്ച കാലത്ത് ഇവിടെ ഒരു സ്റ്റോപ്പ് അത്ര തന്നെ, അനിവാര്യമല്ലായിരുന്നു. കൂട്ടാലിട ഭാഗത്തേക്ക് പോകുന്ന ഏതാനും ചിലര്‍ മാത്രമാണ് അന്നിവിടെ ഇറങ്ങാനുണ്ടായിരുന്നത്.
നടുവണ്ണൂര്‍ ബസ്റ്റാന്റ് ഇപ്പോഴത്തെ ടാക്സിസ്റ്റാന്റിന് അടുത്തായിരുന്നതിനാല്‍ ഇവിടെ നിന്ന് ടൗണിലേക്ക് ദൂരവും കുറവായിരുന്നു. എന്നാല്‍ പുതിയ ബസ് സ്ററാന്റ് വന്നപ്പോള്‍ ഇവിടെ നിന്ന് നടുവണ്ണൂർ ബസ് സ്റ്റാറ്റിലേക്കുള്ള ദൂരം നൂറ് മീറ്റര്‍ കൂടി വര്‍ദ്ധിച്ചു. കാവുന്തറ റോഡ് മുതല്‍ ആഞ്ഞോളിമുക്ക് വരേ കച്ചവടങ്ങളും, മറ്റ് സ്ഥാപനങ്ങളും വര്‍ദ്ധിച്ച് കൊണ്ടിരുന്നു. എസ്ബിഐ യുടെ ഏറ്റവും പ്രധാനപ്പെട്ടൊരു ബ്രാഞ്ചും മൂന്ന് എടിഎമ്മുകളും ഈ വെയിറ്റിങ്ങ് ഷെഡ് കെട്ടിടത്തിന്റെ തൊട്ട് മുന്നിലാണുള്ളത്. ആവശ്യക്കാര്‍ നടുവണ്ണൂരിലിറങ്ങി ഓട്ടോ വിളിച്ചും ദീര്‍ഘദൂരം നടന്നുമാണ് ഇവിടെയെത്തുന്നത്. ആശുപത്രി, ജ്വല്ലറി,ഫര്‍ണിച്ചര്‍ കടകള്‍, വീട്ടുപകരണങ്ങള്‍ വില്ക്കുന്ന കടകള്‍,ഇലക്ട്രോണിക്സ് കടകള്‍ ഹാര്‍ഡ് വേഴ്സ്, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍,സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളി ലേക്കായി നൂറ് കണക്കിനാളുകളും കൂട്ടാലിടയിലേക്ക് പോകേണ്ടവരും ഈ ജംഗ്ഷനിലെത്തുന്നുണ്ട്. എന്നാല്‍ ഈ വെയിറ്റിങ്ങ് ഷെഡില്‍ ബസുകള്‍ നിര്‍ത്താന്‍ തയ്യാറാവുന്നില്ല. അതേ സമയം നടുവണ്ണൂരിലെ ബസ് സ്റ്റാന്റില്‍ നിന്ന് നൂറ്റമ്പത് മീററര്‍ മാത്രം ദൂരെയുള്ള രജിസ്ട്രാപ്പീസിനടുത്ത് എല്ലാ ബസുകളും നിര്‍ത്തുകയും ചെയ്യുന്നുണ്ട്.ആദ്യ കാലത്ത് രജസ്ട്രാപ്പീസിനടുത്താണ് ഇറങ്ങാന്‍ കൂടുതല്‍ ആളുകളുണ്ടായി രുന്നതെങ്കില്‍ ഇപ്പോള്‍ അതിനെക്കാള്‍ എത്രയോ കൂടുതല്‍ പേര്‍ കൂട്ടാലിട ജംഗ്ഷനില്‍ ഇറങ്ങാനുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നിര്‍ത്താന്‍ ലിമിറ്റഡ് സ്റ്റോപ്പ് അനുമതിയില്ലാത്തതിനാല്‍ നിര്‍ത്താന്‍ കഴിയില്ല എന്നാണ് പറയുക.രാത്രി കാലത്ത് തനിച്ച് വരുന്ന സ്ത്രീകള്‍ക്ക് പോലും ഇവിടെ ബസ് നിര്‍ത്തിക്കൊടുക്കാത്ത സംഭവമുണ്ടായിട്ടുണ്ട്.
റോഡിന്റെ ഇരുവശവും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന രണ്ട് റസിഡന്‍സ് അസോസിയേ ഷനുകള്‍ ഇവിടെയുണ്ട്. പ്രദേശവാസികള്‍ക്ക് ഗുണം ചെയ്യുന്ന ഈ വിഷയം ഇരു കൂട്ടരും ഏറ്റെടുത്താല്‍ പരിഹരി ക്കാവുന്നതേയുള്ളൂ. ഉന്നതങ്ങളില്‍ അപേക്ഷ നല്‍കി ഇവിടെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് ബസുകൾ ക്കെങ്കിലും സ്റ്റോപ്പ് അനുവദിക്കാന്‍ ശ്രമം നടത്തണം. പഞ്ചായത്ത് ഭരണ സമിതി കൂടി ഇടപെട്ടാല്‍ ഈ വിഷയംഎളുപ്പത്തിൽ പരിഹരിക്കാവു ന്നതേയുള്ളൂ.

