മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയിൽ എക്സൈസ് റെയ്ഡ്
കോളനി നിവാസികൾക്ക് വ്യാജചാരായം എത്തിച്ചു നൽകുന്ന വൻലോബി തന്നെ പ്രവർത്തിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
മുതുകാട്: ബാലുശ്ശേരി എക്സൈസ് റെയിഞ്ച് സംഘത്തിന്റെ നേതൃത്വത്തിൽ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയിൽ റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം മദ്യപിച്ചു വാക്കു തർക്കത്തെ തുടർന്ന് കോളനിയിലെ 55 കാരി ജാനു കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ മകൻ അമ്പലക്കുന്ന് അനിഷ് റിമാൻഡിലാണ്.
കോളനി നിവാസികൾക്ക് വ്യാജചാരായം എത്തിച്ചു നൽകുന്ന വൻലോബി തന്നെ പ്രവർത്തിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, തുടർന്നാണ് കോഴിക്കോട് ഐ.ബി.പി.ഒ പ്രജിത്ത് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പി.ഒ ഷാജി സി.പി യുടെ നേതൃത്ത്വത്തിൽ റെയ്ഡ് നടത്തിയത്. മുതുകാട് 4-ാം ബ്ലോക്കിനടുത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 100 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു.
റെയ്ഡിൽ പി.ഒ മാരായ ബിജുമോൻ, ബാബു .പി .സി, സി.ഇ.ഒ മാരായ വിപിൻ, നൗഫൽ, നൈജീഷ്, വനിത സി.ഇ.ഒ സുജ .ഇ.ജോബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

