കുളത്തിൽ മുങ്ങിത്താണ രണ്ട് ജീവനുകൾ രക്ഷിച്ച യുവാക്കൾക്ക് നാടിന്റെ ആദരം
കൈതക്കൽ പുളിക്കൂൽ പൊയിലിൽ ഇരട്ട സഹോദരങ്ങളായ വിപിൻ , വിശ്വാസ് , വിഷ്ണു പ്രസാദ് പുളിക്കുൽ എന്നിവരെയാണ് 'ജ്ഞാനോദയ' പുളിക്കൂൽ പൊയിലിന്റെ നേതൃത്വത്തിൽ ആദരിച്ചത്.

കൈതക്കൽ: നൊച്ചാട് പഞ്ചായത്തിലെ കൈതക്കൽ പുളിക്കൂൽ കുളത്തിൽ മുങ്ങിത്താണ രണ്ട് ജീവനുകൾക്ക് രക്ഷകരായ യുവാക്കളെ അനുമോദിച്ച് 'ജ്ഞാനോദയ' പുളിക്കൂൽ പൊയിൽ. ചേനോളി അമ്പാളി താഴ സ്വദേശികളായ മിസ്ഹബ് ചേണിയാങ്കണ്ടി, റിനാസ് പാറച്ചാലിൽ എന്നിവരെ സ്വന്തം ജീവൻ പണയം വച്ച് വെള്ളത്തിലേക്ക് എടുത്ത് ചാടിയാണ് ഇരട്ട സഹോദരങ്ങളായ വിപിൻ , വിശ്വാസ് ശശികല, വിഷ്ണു പ്രസാദ് പുളിക്കുൽ എന്നിവർ ചേർന്ന് രക്ഷപെടുത്തിയത്. ഇവരെ 'ജ്ഞാനോദയ' പുളിക്കൂൽ പൊയിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഇന്നലെയാണ് സംഭവം നടന്നത്. ചേനോളി കളോളിപൊയിലില്‍ നിന്നും വന്ന മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ കുളത്തില്‍ ഇറങ്ങി നീന്തുന്നതിനിടയില്‍ രണ്ടു പേരും മുങ്ങി താഴുകയായിരുന്നു. മൂന്നാമത്താളുടെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്ന വിപിനും വിശ്വാസും ഓടിയെത്തി കുളത്തിലേക്കെടുത്ത് ചാടി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വിപിനും വിശ്വാസിനും ഒപ്പമായി രക്ഷാപ്രവര്‍ത്തനത്തിന് വിഷ്ണു പുളിക്കൂലും കൂടെയുണ്ടായിരുന്നു.
ഷെഫീഖ് കണിയാങ്കണ്ടി, സുധി തിരുവോത്ത് എന്നിവരുടെയും മറ്റു നാട്ടുകാരുടെയും സഹായത്തോടെ അപകടത്തില്‍പ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
യുവാക്കളുടെ സമയോചിതമായ ധീരപ്രവൃത്തിയെ നാട്ടുകാർ അഭിനന്ദിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം സുമേഷ് പൊന്നാട അണിയിച്ചു. സുധീഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. എ സി. അരവിന്ദൻ ,വിശ്വാസ്, ടി സന്തോഷ് , സ്മിത കുന്നത്ത് എന്നിവർ സംസാരിച്ചു