headerlogo
local

പേരാമ്പ്രയിൽ സ്കൂട്ടറിൽ കടത്തിയ പന്ത്രണ്ട് കുപ്പി വിദേശമദ്യം പിടികൂടി

മദ്യം പിടികൂടിയത് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിൽ

 പേരാമ്പ്രയിൽ സ്കൂട്ടറിൽ കടത്തിയ പന്ത്രണ്ട് കുപ്പി വിദേശമദ്യം പിടികൂടി
avatar image

NDR News

18 Aug 2022 06:42 PM

പേരാമ്പ്ര: വാഹനപരിശോധനയ്ക്കിടെ വിദേശമദ്യം പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പേരാമ്പ്ര എക്സൈസ് സംഘം മദ്യം പിടികൂടിയത്. കെ.എൽ 56 ജി 5958 ഹോണ്ട ആക്റ്റീവാ സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച പന്ത്രണ്ട് കുപ്പി വിദേശമദ്യമാണ് ഇന്നലെ രാത്രി 8.15 ഓടെ എക്സൈസ് സംഘം പിടികൂടിയത്.

      സംഭവത്തിൽ ചങ്ങരോത്ത് ആവടുക്ക കിളച്ചപ്പറമ്പത് അരവിന്ദനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രിവേന്റീവ് ഓഫീസർ സബീറലി പി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിജു, ഷാജി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടിച്ചെടുത്തത്.

NDR News
18 Aug 2022 06:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents