headerlogo
local

കുഞ്ഞായി ഹാജിയുടെ നിര്യാണത്തിൽ എലങ്കമൽ ജി.സി.സി. ഹരിത തീരം ചാരിറ്റബിൾ ട്രസ്റ്റ് അനുശോചിച്ചു

രക്ഷാധികാരി മൂലക്കണ്ടി കുഞ്ഞായി ഉദ്ഘാടനം ചെയ്തു

 കുഞ്ഞായി ഹാജിയുടെ നിര്യാണത്തിൽ എലങ്കമൽ ജി.സി.സി. ഹരിത തീരം ചാരിറ്റബിൾ ട്രസ്റ്റ് അനുശോചിച്ചു
avatar image

NDR News

19 Aug 2022 11:49 AM

നടുവണ്ണൂർ: കഴിഞ്ഞ ദിവസം വിട പറഞ്ഞ ചെരുതാൽ കുഞ്ഞായി ഹാജിയുടെ മരണത്തിൽ എലങ്കമൽ ജി.സി.സി. ഹരിത തീരം ചാരിറ്റബിൾ ട്രസ്റ്റ് അനുശോചിച്ചു. രക്ഷാധികാരി മൂലക്കണ്ടി കുഞ്ഞായി ഉദ്ഘാടനം ചെയ്തു. കൺവീനർ എ. സലാം അധ്യക്ഷത വഹിച്ചു.

       എലങ്കമൽ, പാറക്കുളങ്ങര പ്രദേശങ്ങളിലെ മത, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, എളിമയോടുകൂടിയ ജീവിത ചിട്ടയായിരുന്നു തുടർന്നു പോന്നത്. എലങ്കമൽ മഹല്ല് കമ്മറ്റി മെമ്പർ, ഹിഫ്ളുൽ ഖുർആൻ കോളജ്, പാറക്കുളങ്ങര ദഅവ സെൻ്റർ, കെ.പി.എം.എസ്.എം ഹൈസ്ക്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. 

       അനുശോചന യോഗത്തിൽ ബഷീർ എം, ഫാസിൽ, സാജീദ്, കരീം, ബഷീർ ടി, ഷംസീർ, മുഹമ്മദ് ഇഖ്ബാൽ, നൗഷാദ് ബീരാൻ കുട്ടി, റഹീം, സഫീർ എന്നിവർ സംസാരിച്ചു. മുഹമ്മദലി സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു.

NDR News
19 Aug 2022 11:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents